റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതിയ ഐടി ചട്ടങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ച്‌ സാമൂഹ മാധ്യമങ്ങള്‍

May 29, 2021 - 11:17 am

ന്യൂഡല്‍ഹി : പുതിയ ഐടി ചട്ടങ്ങളിലെ ചിലവകുപ്പുകള്‍ നടപ്പാക്കി സാമൂഹ മാധ്യമങ്ങള്‍. ഏഴ്‌ സാമൂഹ്യ മാധ്യമങ്ങള്‍ വിഷയത്തില്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ടുനല്‍കി. ഗൂഗിള്‍, ഫെയ്‌ബുക്ക്‌, വാട്‌സ്‌ ആപ്പ്‌, ടെലഗ്രാം, ഷെയര്‍ചാറ്റ്‌, ലിങ്ക്‌ഡ്‌ ഇന്‍, ക്യു എന്നിവയാണ്‌ പുതിയ ചട്ടങ്ങള്‍ ഭാഗീകമായി നടപ്പാക്കിയത്‌. പുതിയ ഐടി ചട്ടങ്ങളിലെ മൂന്നുനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടുളള റിപ്പോര്‍ട്ട്‌ ഇവര്‍ ഐടി മന്ത്രാലയത്തിന്‌ നല്‍കി.

ഗ്രിവന്‍സസ്‌ ഓഫീസര്‍ ,ചീഫ്‌ കംപ്ലയിന്റ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്ട്‌ പേഴ്‌സണ്‍, എന്നിവരെ നിയമിച്ചുകൊണ്ടുളള റിപ്പോര്‍ട്ടാണ്‌ നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ഏറ്റവും സുപ്രധാനമായ ചട്ടങ്ങള്‍ സംബന്ധിച്ച വിവരം സമൂഹ മാധ്യമങ്ങള്‍ ഐടി മന്ത്രലയത്തിന്‌ നല്‍കിയിട്ടില്ല. സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്ന ട്വിറ്റര്‍ വിഷയത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല എന്നതാണ്‌ ശ്രദ്ധേയം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *