റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: ലോക് ഡൗണ്‍ ലംഘനം: 2773 കേസ് രജിസ്റ്റര്‍ ചെയ്തു

May 29, 2021 - 2:24 pm

ഇടുക്കി: ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ഡൗണി നോടനുബന്ധിച്ച് മെയ് 8 മുതല്‍ മെയ് 28 വരെ ജില്ലയില്‍ നടത്തിയ കര്‍ശന നിയന്ത്രണങ്ങളിലും പരിശോധനകളിലും കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി 2773 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 104 പേര്‍ക്കെതിരെ ക്വാറന്റയ്ന്‍ ലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 16301 പെറ്റി കേസുകള്‍ കൈക്കൊണ്ടു. 41832 ആളുകളെ താക്കീത് ചെയ്തു വിട്ടയച്ചു. 580 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇടുക്കി ജില്ലയിലെ നാല് അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളിലും, ജില്ലാ അതിര്‍ത്തികളിലും കാനനപാതകളിലും പോലീസും  ഇതര വകുപ്പുകളും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി വരുന്നു. ലോക്ഡൗണ്‍ അവസാനിക്കുന്നത് വരെ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും തുടരും. ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള ക്വാറന്റെയ്ന്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ പോലീസ് കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ 9497961905  ല്‍ വിളിച്ച് അിറയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *