റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വിവാഹിതനായി: ചടങ്ങുകള്‍ നടന്നത് രഹസ്യമായി

May 30, 2021 - 12:09 pm

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും കാമുകി കാരി സിമണ്ട്‌സും വിവാഹിതരായി. വെസ്റ്റ് മിനിസ്റ്റര്‍ കത്തീഡ്രലില്‍ വച്ചായിരുന്നു വിവാഹം. അതേസമയം സംഭവത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന ചടങ്ങ് രഹസ്യസ്വഭാവമുള്ളതായതിനാല്‍ അവസാന നിമിഷം വരെ അതിഥികളെ ക്ഷണിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ജോണ്‍സന്റെ ഓഫീസിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പോലും വിവാഹത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇംഗ്ലണ്ടിലെ വിവാഹങ്ങള്‍ക്ക് നിലവില്‍ 30 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കത്തോലിക്കാ കത്തീഡ്രല്‍ പെട്ടെന്ന് പൂട്ടി. അതിന് മുന്‍പ് അരമണിക്കൂര്‍ വ്യത്യാസത്തില്‍ വിവാഹ വസ്ത്രത്തില്‍ ബോറിസ് ജോണ്‍സനും കാമുകി കാരി സിമണ്ട്‌സും പള്ളിയിലേക്ക് എത്തിയിരുന്നുവെന്നുമാണ് വാര്‍ത്ത. 2020ലാണ് ബോറിസ് ജോണ്‍സനും കാരി സിമണ്ട്‌സും തമ്മില്‍ ഔദ്യോഗിക വിവാഹനിശ്ചയം നടന്നത്. കഴിഞ്ഞ വര്‍ഷം ഇരുവര്‍ക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നു.രണ്ടു തവണ വിവാഹിതനായിട്ടുള്ള 55 കാരനായ ബോറിസ് ജോണ്‍സനും 31 കാരിയായ സിമണ്ട്സുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു.ഭാര്യ മെറിനാ വിലറുമായുള്ള 25 വര്‍ഷം നീണ്ട ദാമ്പത്യബന്ധം ബോറിസ് അവസാനിപ്പിച്ചത് 2019 സെപ്റ്റംബറിലായിരുന്നു. കാരിയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് പാതി ഇന്ത്യക്കാരി കൂടിയായ ഭാര്യ മെറിനാ വീലറുമായി ബോറിസ് വേര്‍പിരിഞ്ഞത്. അടുത്തിടെ സാമ്പത്തിക ധാരണയിലും എത്തിയിരുന്നു.ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ 174 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പങ്കാളി കൂടിയാണ് കാരി സിമണ്ട്‌സ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *