റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്ഷദ്വീപ്; കോണ്‍ഗ്രസ്-സി.പി.ഐ.എം അമിതാവേശത്തിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്ന് വി മുരളീധരൻ ; പൃഥ്വിരാജിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിക്കാനില്ല

May 30, 2021 - 8:54 pm

കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ കോണ്‍ഗ്രസ്-സി.പി.ഐ.എം അമിതാവേശത്തിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. 30/05/21 ഞായറാഴ്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതേസമയം ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി എത്തിയ നടന്‍ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടന്ന സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നും മുരളീധരന്‍ പറഞ്ഞു.

‘ലക്ഷദ്വീപ് ഭരണകൂടം അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും വികസനം ലക്ഷ്യം വെച്ച് എടുത്തിട്ടുള്ള നടപടികളെ കുറിച്ചും വളരെ വ്യക്തമാക്കി സൂചിപ്പിച്ചിട്ടുണ്ട്. മാലിദ്വീപ് ഉള്‍പ്പെടെയുള്ള ദ്വീപുകളോടുള്ള താരതമ്യങ്ങള്‍ അതില്‍ നിന്നും സാമാന്യബുദ്ധിയുള്ള ആളുകള്‍ക്ക് വായിച്ചെടുക്കാന്‍ പറ്റും. സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ കാണിക്കുന്ന അമിതാവേശം രാഷ്ട്രീയ താല്‍പ്പര്യങ്ങളോടെയല്ലേ എന്നുള്ളത് കൂടി സംശയിക്കാവുന്നതാണ്,’ മുരളീധരന്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *