റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാസംസ്‌കാരിക പ്രവര്‍ത്തകന്‍ പ്രമോദ്‌ പയ്യന്നൂരിന്‌ ഡോ.എപിജെ വേള്‍ഡ്‌ പ്രൈസ്‌

May 30, 2021 - 9:15 am

തിരുവനന്തപുരം : മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍കലാമിന്റെ ഗാന്ധിഭവന്‍ സന്ദര്‍ശനത്തിന്റെ സ്‌മരണാര്‍ത്ഥം പത്തനാപുരം ഗാന്ധിഭവന്‍ അന്തര്‍ദേശീയ ട്രസ്റ്റ് നല്‍കുന്ന ഡോ.എപിജെ വേള്‍ഡ്‌ പ്രൈസ്‌ നാടക,ചലചിത്ര സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനും ഭാരത്‌ ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ്‌ പയ്യന്നൂരിന്‌.

നെടുമുടി വേണു, ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ, വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിതാ കമല്‍, ഗാന്ധിഭവന്‍ സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന്‍ എന്നിവരടങ്ങുന്ന സമിതിയാണ്‌ ജേതാവിനെ തെരഞ്ഞെടുത്തത്‌. 2015 മെയ്‌ 7നാണ്‌ ഡോ.കലാം പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചത്‌. കേരളത്തിലെ അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടിയും അതായിരുന്നു.

ഗാമങ്ങളില്‍ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ‘തീയേട്രം ഫാര്‍മെ” ജയില്‍ അന്തേവാസികളുടെ മാനസാന്തരത്തിനായി ഇന്ത്യന്‍കലകളും കൃഷിയും കാരുണ്യപ്രവര്‍ത്തനങ്ങളും ഇഴചേര്‍ത്ത്‌ ആവിഷ്‌ക്കരിച്ച ‘തീയേറ്റര്‍ തെറാപ്പി’ എന്ന പുതുമയാര്‍ന്ന പരിപാടിക്കും നാടക രംഗത്തെ ജനകീയ രംഗഭാഷകളെയും മുന്‍ നിര്‍ത്തിയാണ്‌ പുരസ്‌കാരം. 25,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കുമെന്ന്‌ ഡോ. പുനലൂര്‍ സോമരാജന്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *