റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്‌നാട്‌ രഷ്ട്രീയത്തില്‍ തിരിച്ചെത്തും: ശശികല

May 30, 2021 - 9:55 am

ചെന്നൈ: തമിഴ്‌നാട്‌ രാഷ്ട്രീയത്തിലേക്ക്‌ തിരിച്ചെത്തുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ശശികല. അണ്ണാഡിഎംകെയെ തിരികെ പിടിക്കുമെന്നാണ്‌ പ്രഖ്യാപനം. കോവിഡ്‌ സാഹചര്യം മാറിയാല്‍ തിരികെ രാഷ്ട്രീയത്തിലേക്ക്‌ വരുമെന്നും ശശികല പാര്‍ട്ടിപ്രവര്‍ത്തകരുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തില്‍ വ്യക്തമാക്കി. അണ്ണാഡിഎംകെയില്‍ ഇപിഎസ്‌,ഒപിഎസ്‌ ഭിന്നതരൂക്ഷമായതിനിടെയാണ്‌ ശശികലയുടെ നിര്‍ണായക പ്രഖ്യാപനം.

തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയുടെ പത്തുവര്‍ഷത്തെ തുടര്‍ഭരണം അവസാനിച്ചതോടെ തന്നെ പാര്‍ട്ടിയില്‍ ഇപിഎസ്‌ ഒപിഎസ്‌ നേതൃത്വത്തിന്റെ നിലനില്‍പ്പ്‌ ഭീഷണിയിലായിരുന്നു. തെരഞ്ഞെടുപ്പിലെ പരാജയത്തിന്‌ പിന്നാലെ നേതൃമാറ്റം വേണമെന്ന വാദവും ഉയര്‍ന്നു. ഇനി ശശികലയുടെ രാഷ്ട്രീയ പ്രവേശനം കൂടി കഴിയുന്നതോടെ അണ്ണാ ഡിഎംകെ പൂര്‍ണമായും ശശികലയുടെ വരുതിയിലേക്ക്‌ എത്തുമോയെന്നാണ്‌ കണ്ടറിയേണ്ടത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *