റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർഗോഡ്: വാക്‌സിൻ ചലഞ്ച്, ഓക്‌സിജൻ ചലഞ്ച്: തുക കൈമാറി

May 31, 2021 - 2:30 pm

കാസർഗോഡ്: മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് കാസർകോട് ജില്ലയിലെ കുണ്ടംകുഴി ജിഎച്ച്എസ്എസിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ സമാഹരിച്ച 25,000 രൂപ മന്ത്രി അഹമ്മദ് ദേവർകോവിലിന് കൈമാറി. എസ്പിസി ചുമതലയുള്ള അധ്യാപകൻ കെ. അശോകൻ, എസ്പിസി കാഡറ്റുകളായ ജിതിൻ മോഹൻ, ഗോപിക കൃഷ്ണൻ എന്നിവരാണ് ചെക്ക് കൈമാറിയത്. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ കളക്ടറുടെയും ഓക്‌സിജൻ ചലഞ്ചിലേക്ക് എസ്പിസി പൂർവ വിദ്യാർഥികളുടെ സ്റ്റുഡന്റ് വളണ്ടിയർ കാഡറ്റ് കാസർകോട് യൂനിറ്റ് സമാഹരിച്ച 22,600 രൂപയും മന്ത്രി അഹമ്മദ് ദേവർകോവിലിന് കൈമാറി. സംസ്ഥാന കോർ ടീം അംഗങ്ങളായ അനുശ്രീ, ചൈതന്യ, ജില്ലാ കോ ഓർഡിനേറ്റർ രനിൽരാജ് എന്നിവരാണ് തുക കൈമാറിയത്.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എം. രാജഗോപാലൻ, സി.എച്ച്. കുഞ്ഞമ്പു, എൻ.എ നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *