തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി വിപുലമായി നടപ്പാക്കാൻ ആർത്താറ്റ് കൃഷിഭവൻ. കുന്നംകുളം നഗരസഭയിലും ആർത്താറ്റ് കൃഷിഭവൻ പരിധിയിലും പദ്ധതി ഉടൻ ആരംഭിക്കും. മുൻ വർഷങ്ങളിലും ഇത് നല്ല രീതിയിൽ നടപ്പാക്കി വിജയിപ്പിച്ചിരുന്നു.
വിത്ത്, തൈ എന്നീ രീതിയിൽ പച്ചക്കറി വിളകൾ വീടുകളിലും മറ്റും എത്തിക്കും. വിദ്യാർത്ഥികൾക്ക് വിത്തുകൾ പായ്ക്കറ്റിലാക്കി നൽകും. 5 ഇനം വിത്തുകളാണ് നൽകുക. 30,000 പച്ചക്കറി തൈകളാണ് വിതരണം ചെയ്യുക. വിദ്യാർത്ഥികളെ കൂടാതെ സന്നദ്ധ പ്രവർത്തകർ, ക്ലബുകൾ, കർഷകർ എന്നിവരെയും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തും.
കൃഷിഭവനുകൾ, സ്കൂളുകൾ മുഖേന വിത്തുകളും തൈകളും വിതരണം ചെയ്യാനാണ് പരിപാടിയെന്ന് കൃഷി ഓഫീസർ അറിയിച്ചു.
