റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ പ്രതിസന്ധി നേരിടുന്നവര്‍ക്ക്‌ ഇപിഎഫില്‍ നിന്ന്‌ തുക പിന്‍വലിക്കാന്‍ അനുമതി

June 1, 2021 - 9:52 am

ന്യൂ ഡല്‍ഹി : കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്ക്‌ ആശ്വാസമായി ഇപിഎഫ്‌ ഒ. ഇപിഎഫ്‌ വരിക്കാര്‍ക്ക്‌ നിക്ഷേപത്തില്‍ നിന്ന്‌ പണം പിന്‍വലിക്കാന്‍ ഇത്‌ രണ്ടാമത്തെ തവണയാണ്‌ അവസരം നല്‍കുന്നത്‌. കഴിഞ്ഞ മാര്‍ച്ചിലാണ്‌ പദ്ധതി ആദ്യമായി പ്രഖ്യാപിക്കുന്നത്‌. പിന്‍വലിക്കുന്ന തുക തിരിച്ചടക്കേണ്ടതുമില്ല.

പ്രധാന്‍ മന്ത്രി ഗരീബ്‌ കല്യാണ്‍ യോജന പ്രകാരം തൊഴില്‍ മന്ത്രാലയമാണ്‌ പദ്ധതി വീണ്ടും പ്രഖ്യാപിച്ചത്‌. അടിസ്ഥാന ശമ്പളം ഡിഎ എന്നിവ ഉള്‍പ്പെടുന്ന മൂന്നുമാസത്തെ തുകക്ക്‌ സമാനമോ അല്ലെങ്കില്‍ ഇപിഎഫിലുളള നിക്ഷേപത്തിന്റെ പരമാവധി 75 ശതമാനമോ ഏതാണ്‌ കുറവ്‌ ആ തുകയാണ്‌ പിന്‍വലിക്കാന്‍ കഴിയുക. അപേക്ഷലഭിച്ചാല്‍ മൂന്നുദിവസത്തിനകം പണം ലഭ്യമാക്കണമെന്നാണ്‌ തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുളളത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *