റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകകപ്പ് ഫുട്ബോള്‍ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് പരാജയം

June 4, 2021 - 6:17 pm

ദുബായ്: ലോകകപ്പ് ഫുട്ബോള്‍ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് പരാജയം. ഖത്തറിനോട് ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 17ാം മിനിറ്റില്‍ രാഹുല്‍ ബെഹ്ക്കെ ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായതോടെ ഇന്ത്യ 10 പേരുമായാണ് കളിച്ചത്. 33ാം മിനിറ്റില്‍ അബ്ദുല്‍ അസീസ് ഹഥം ആണ് ഖത്തറിന്റെ വിജയഗോള്‍ നേടിയത്. മറ്റ് മല്‍സരങ്ങളില്‍ ഹോങ് കോങിനെ ഇറാന്‍ 3-1ന് തോല്‍പ്പിച്ചു. ചൈനീസ് തായ്പെയിനെ നേപ്പാള്‍ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. മലേസ്യയെ യുഎഇ എതിരില്ലാത്ത നാല് ഗോളിന് വീഴ്ത്തി. കംമ്പോഡിയയെ ബഹറിന്‍ എട്ട് ഗോളിനാണ് തോല്‍പ്പിച്ചത്. ഇന്‍ഡോനേഷ്യ-തായ്ലന്റ് മല്‍സരം (22) സമനിലയില്‍ കലാശിച്ചു. സിംഗപൂരിനെ എതിരില്ലാത്ത നാല് ഗോളിന് ഫലസ്തീന്‍ തോല്‍പ്പിച്ചപ്പോള്‍ കുവൈത്തിനെ ഓസ്ട്രേലിയ മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *