റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സർക്കാർ ആരോഗ്യ സംവിധാനം ഭീതിയുടെയും ആശങ്കയുടെയും കാരണമായി മാറിയിരിക്കുന്നു : കൊടിക്കുന്നിൽ സുരേഷ് എംപി

February 21, 2026 - 1:14 am

ആലപ്പുഴ: .. അഞ്ചു വർഷമായി വയറ്റിൽ കത്രികയുമായി ജീവിക്കേണ്ടി വന്ന ഉഷയുടെ ജീവിതകഥ, ഒരു കുടുംബത്തിന്‍റെ വേദന മാത്രമല്ല ഒരു സംവിധാനത്തിന്‍റെ തകർച്ചയുടെ തെളിവാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.2021-ൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഒരു സാധാരണ തൊഴിലുറപ്പ് തൊഴിലാളി. ചികിത്സയിലൂടെ ആശ്വാസം ലഭിക്കേണ്ടിടത്ത്, ജീവിതം മുഴുവൻ വേദനയുടെ ചങ്ങലയിലാക്കി. വർഷങ്ങൾക്കിപ്പുറം നടത്തിയ പരിശോധനയിൽ പുറത്തുവന്ന സത്യം -ശസ്ത്രക്രിയക്കിടെ മറന്നുവെച്ച കത്രിക. ഇത് കേവലം ഒരു മെഡിക്കൽ പിഴവായി കാണാനാവില്ല. ഇത് അനാസ്ഥയുടെ പരമാവധി രൂപമാണ്.

ആശുപത്രിയുടെ കവാടം കടക്കാൻ പോലും ഭയപ്പെടുന്ന അവസ്ഥ

ജനങ്ങൾക്ക് സുരക്ഷയും വിശ്വാസവും നൽകേണ്ട സർക്കാർ ആരോഗ്യ സംവിധാനം തന്നെ ഇന്ന് ഭീതിയുടെയും ആശങ്കയുടെയും കാരണമായി മാറിയിരിക്കുന്നു. ആശുപത്രിയുടെ കവാടം കടക്കാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലേക്ക് സാധാരണ ജനങ്ങളെ എത്തിച്ചിരിക്കുകയാണ് ഈ അവഗണന.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *