റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിബിഐ ഉദ്യോഗസ്ഥരുടെ വസ്‌ത്രധാരണ ചട്ടം പുതുക്കി നിശ്ചയിച്ചു

June 5, 2021 - 12:59 pm

ദില്ലി: സിബിഐയുടെ കീഴില്‍ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഔപചാരിക വേഷം ധരിക്കണമെന്ന്‌ സിബിഐ ഡയറക്ടര്‍ സുബോധ്‌കുമാര്‍ ജയ്‌സ്വാള്‍ ഉത്തരവായി. ജീന്‍സ്‌ ,സ്‌പോര്‍ട്‌സ്‌ ഷൂസ്‌ മുതലായ സാധാരണ വസ്‌ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കില്ലെന്നും ഫോര്‍മല്‍ വസ്‌ത്രങ്ങള്‍ നിര്‍ബ്ബന്ധമാണെന്നും ഡയറക്ടര്‍ വ്യക്തമാക്കി. പുരുഷന്മാര്‍ക്ക്‌ ഷര്‍ട്ട്‌ ഫോര്‍മല്‍ പാന്റ് , ഫോര്‍മല്‍ ഷൂസ്‌ എന്നിവ ധരിക്കാമെന്നും ക്ഷൗരം ചെയ്‌ത്‌ മാത്രമേ ഓഭീസില്‍ വരാന്‍ പാടുളളുവെന്നും ന്‌ഷ്‌ക്കര്‍ഷിച്ചു.

ജീവനക്കാരോ ഉദ്യോഗസ്ഥരോ ആയ സ്‌ത്രീകള്‍ സാരി, സ്യൂട്ട്‌,ഫോര്‍മല്‍ ഷര്‍ട്ട്‌, പാന്റ് എന്നിവമാത്രമേ ധരിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്‌. ഉത്തരവ്‌ നടപ്പാക്കാന്‍ രാജ്യത്തെമ്പാടുമുളള സിബിഐ ഓഫീസുകളിലെ ബ്രാഞ്ച്‌ തലവന്മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. മുമ്പ്‌ പലരും കാഷ്വല്‍ വസ്‌ത്രങ്ങള്‍ ധരിച്ചെത്തിയിരുന്നതായും എന്നാല്‍ അന്ന അത്‌ പിന്തിരിപ്പിക്കാതിരുന്നതിനാല്‍ ആ രീതി പലപ്പോഴും തുടരുകയായിരുന്നെന്നും പേര്‌ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. സീബിഐ ഉദ്യോഗസ്ഥര്‍ കുറഞ്ഞ പക്ഷം ഫോര്‍മല്‍ കോളറുളള ഷര്‍ട്ട്‌, പാന്റ് ,ഷൂസ്‌ എന്നിവ ധരിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *