റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ധന വില വീണ്ടും കൂടി: കേരളത്തിലും ‘പെട്രോള്‍’ നൂറിനോടടുക്കുന്നു; 36 ദിവസത്തിനിടെ വില കൂടുന്നത് ഇരുപതാം തവണ

June 6, 2021 - 11:36 am

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വില 06/06/21 ഞായറാഴ്ച വീണ്ടും കൂടി. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. 36 ദിവസത്തിനിടെ വില കൂടുന്നത് ഇത് ഇരുപതാം തവണയാണ്.

തിരുവനന്തപുരത്ത് പെട്രോളിന് 97.08 രൂപയും ഡീസലിന് 92.31 രൂപയുമാണ് പുതിയ ഇന്ധനവില.

കൊച്ചിയിൽ പെട്രോളിന് 95.13 രൂപയും, ഡീസലിന് 91.58 രൂപയും കോഴിക്കോട് പെട്രോളിന് 95.38 രൂപയും ഡീസലിന് 90.73 രൂപയുമാണ് വില.

രാജ്യത്തിന്റെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു.

കോവിഡും ലോക്ഡൗണും മൂലം ജനങ്ങൾ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *