റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ മഹാമാരി: ഹാസ്യ ബോധവല്‍ക്കരണ ചിത്രവുമായി വിദ്യാര്‍ത്ഥി

June 6, 2021 - 11:43 am

എടവണ്ണ: കോവിഡ്‌ മഹാമാരിയുടെ പാശ്ചാത്തലത്തില്‍ ബോധവല്‍ക്കരണ ഹാസ്യചിത്രം നിര്‍മ്മിച്ച്‌ നാലാംക്ലാസുകാരന്‍. എടവണ്ണ ഐഒഎച്ചഎസ്‌ എസ്സ്‌ സ്കൂളിലെ വിദ്യാര്‍ത്ഥിയും ഒതായി സ്വദേശിയുമായ നസീഫാണ്‌ കോവിഡ്‌ ബോധവല്‍ക്കരണത്തിനായി ഹാസ്യചിത്രം തയാറാക്കിയത്‌. ചിത്രത്തില്‍ അഞ്ചുവേഷങ്ങളാണുളളത്‌. അഞ്ചുവേഷങ്ങളിലും നസീഫ്‌ തന്നെയാണ് വ്യത്യസ്ഥ തീതികളില്‍ എത്തുന്നത്‌. കഥയും എഡിറ്റിംഗും സ്വന്തമായാണ്‌ നിര്‍വഹിച്ചത്‌.

കോവിഡ്‌ സമയം 60 വയസിന്‌ മുകളിലുളളആളുകള്‍ പുറത്തിറങ്ങിയാല്‍ എന്താണുണ്ടാവുകയെന്നതാണ് ചിത്രത്തിന്‍റെ പ്രമേയം .ചിത്രം ക്യാമറയിലാക്കാന്‍ സഹോദരി നിഖില സാജിതയും, മാതാവ്‌ സലീനയുമാണ്‌ സഹായികളായത്‌. ഒതായി കിഴക്കേ തലയില്‍ എകെ സാജിത്‌ -സലീന ദമ്പതികളുടെ മകനാണ്‌ നസീഫ്‌. സ്‌കൂള്‍ ആര്‍ജെ പഞ്ചായത്തുതലത്തില്‍ മികച്ച നാടക നടനുളള പുരസ്‌കാരം നസീഫിനെ തേടിയെത്തിയിരുന്നു.ഒഴിവുസമയത്താണ്‌ ഇത്തരം ഒരു ചിത്രത്തെക്കുറിച്ച്‌ ചിന്തിച്ചതെന്ന നസീഫ്‌ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *