ശ്രീലങ്ക : രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയിനര്‍ കയറ്റിയ ചരക്കുകപ്പല്‍ ശ്രീലങ്കന്‍ കടലില്‍ തീപിടിച്ച് മുങ്ങിയതിനെ തുടര്‍ന്ന് 50 കിലോമീറ്ററോളം തീരദേശ മേഖലയില്‍ ആശങ്ക. 2021 മെയ് 21 നാണ് കപ്പലിന് തീപിടിച്ചത്. എംവിഎക്സ്പ്രസ് പേള്‍ എന്ന സിങ്കപ്പൂര്‍ ചരക്കുകപ്പലാണ് തീപിടുത്തത്തെ തുടര്‍ന്ന് പാതി മുങ്ങിയത്. കൊളംബോയുടെ തീരത്തുവച്ചാണ് തീപിടുത്തമുണ്ടായത്. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രതിരിച്ചതാണ് കപ്പല്‍. കേരള തീരത്തും തമിഴ്നാട്ടിലും ദൂഷ്യഫലങ്ങള്‍ എത്താന്‍ സാധ്യതയെന്ന് സമുദ്ര ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്കുന്നു. കൊച്ചി,തൂത്തുക്കുടി, ചെന്നെ തുറമുഖങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശ്രീലങ്കന്‍ തീരത്ത് വന്‍തോതില്‍ മാലിന്യ കൂമ്പാരം വന്നടിഞ്ഞു . കടലിലാകെ ഇന്ധനം പടര്‍ന്നിട്ടുണ്ട്. ദിവസങ്ങള്‍ പിന്നിട്ടിട്ടും കപ്പലിലെ തീ അണക്കാനായില്ല. മീനുകള്‍ ചത്തുപൊങ്ങുന്നുണ്ട്.. തീപിടിച്ച 12 ദിവസത്തിന് ശേഷമാണ് കപ്പല്‍ മുങ്ങാന്‍ തുടങ്ങിയത്. 1486 കണ്ടെയിനറുകളാണ് കപ്പലിലുളളത്. ഇതില്‍ 25 മെട്രിക്ക ടണ്‍ നൈട്രിക്ക് ആസിഡും മറ്റുരാസ വസ്തുക്കളും അടക്കം 81 എണ്ണത്തില്‍ അപകട കാരികളായ വസ്തു്ക്കളാണ് ഉളളതെന്നാണ് അധികൃതര്‍ പറയുന്നത്. പ്ലാസ്റ്റിക് കൂമ്പാരം വന്‍തോതില്‍ കരക്കടിഞ്ഞിട്ടുണ്ട്. ഇവ നീക്കാനുളള ശ്രമം ശ്രീലങ്കന്‍ സേന തുടരുകയാണ് .ഇന്ത്യന്‍ സേനയും ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈകോര്‍ത്തിട്ടുണ്ട്.
