റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്‌ മെഡിക്കല്‍ പരിശീലനം നല്‍കാനുളള പ്രവര്‍ത്തനങ്ങളുമായി ബിജെപി

June 7, 2021 - 9:22 am

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പാശ്ചാത്തലത്തില്‍ ഒരു ലക്ഷത്തോളം സന്നദ്ധ പ്രവര്‍കര്‍ക്ക്‌ മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുളള പരിശീലനം നല്‍കാന്‍ ബിജെപി തീരുമാനം. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രവര്‍ത്തകര്‍ ചെയ്‌ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോഹന യോഗത്തിനുശേഷം നേതാക്കള്‍ അറിയച്ചതാണിക്കാര്യം

കോവിഡ്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പിലുണ്ടായ പരാജയവും ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരുടെയും പ്രസിഡന്റുമാരുടെയും യോഗം ബിജെപി അദ്ധ്യക്ഷന്‍ ജെപി നഡ്ഡ വിളിച്ചിരുന്നു. നിയമ സഭാ തെരഞ്ഞെടുപ്പിന്‌ ശേഷം പശ്ചിമ ബെംഗാളില്‍ നടന്ന അക്രമങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്‌തു. നഡ്ഡയുടെ വസതിയില്‍ വച്ചുനടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിന്‌ പുറമേ എട്ട്‌ ജനറല്‍ സെക്രട്ടറിമാരും യുവ ,കിസാന്‍,മഹിള,ഒബിസി,എസ്‌ സി,എസ്‌ടി. ന്യൂനപക്ഷ മോര്‍ച്ചകളുടെ പ്രസിഡന്റുമാരും പങ്കെടുത്തു. യോഗത്തിനുശേഷം നഡ്ഡയും സന്തോഷും പ്രധാന മന്ത്രിയെ കാണുന്നതിനായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക്‌ പോയി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *