റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടോള്‍ പ്ലാസയില്‍ നിന്ന് വീണ്‌ അന്യസംസ്ഥാന തൊഴിലാളിക്ക്‌ ഗുരുതര പരിക്ക്‌

June 8, 2021 - 11:16 am

കോവളം: തിരുവല്ലം വേങ്കറയില്‍ നിര്‍മ്മാണം നടക്കുന്ന ടോള്‍ പ്ലാസയിലെ ഗോവണിയില്‍ നിന്ന് താഴെവീണ്‌ അന്യ സംസ്ഥാന തൊഴിലാളിക്ക്‌ ഗുരുതരമായി പരിക്കേറ്റു. ബംഗാള്‍ സ്വദേശി ഡാലു (30)വിനാണ്‌ പരിക്കുപറ്റിയത്‌. 2021 ജൂണ്‍ 7ന്‌ വൈകിട്ട്‌ 7മണിയോടെയാണ്‌ സംഭവം. തലയ്ക്കാണ്‌ പരിക്കേറ്റിരിക്കുന്നത്‌. ടോള്‍ പ്ലാസയുടെ ഏറ്റവും മുകളിലത്തെ നിലയില്‍ കോണ്‍ക്രീറ്റ് ചെയ്‌ത ഭാഗത്ത്‌ വെളളമൊഴിക്കുകയായിരുന്നു ഡാലു. ഭക്ഷണവുമായി കരാര്‍ കമ്പനിയുടെ വാഹനമെത്തിയപ്പോള്‍ താഴേക്ക്‌ ഇറങ്ങവെ ഗോവണിയില്‍ നിന്ന്‌ വഴുതി വീഴുകയായിരുന്നുവെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

സ്ഥലത്തുണ്ടായിരുന്നവര്‍ ഇയാളെ താഴെ യിറക്കാന്‍ ശ്രമിച്ചെങ്കിലും ബോധം നഷ്ടപ്പെട്ടിരുന്നതിനാല്‍ തിരുവല്ലം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ വിഴിഞ്ഞത്തുനിന്നും അഗ്നിരക്ഷാസേനയെത്തി . അസി. സ്‌റ്റേഷന്‍ ഓഫീസര്‍ എസ്‌ ജയന്‍റെ നേതൃത്വത്തില്‍ ഹരിപ്രസാദ്‌, രതീഷ്‌ ,ദിപു,ലൈജു ,ബിജില്‍ എന്നിവര്‍ വല ഉപയോഗിച്ച്‌ ഇയാളെ താഴെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്‌ മാറ്റി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *