അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഇടുക്കി: തടി ലേലം

June 8, 2021 - 3:32 pm

ഇടുക്കി: ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ തൊടുപുഴ വില്ലേജില്‍  321/12,  321/13 എ,  321/13 ബി  എന്നീ സര്‍വ്വേ നമ്പരുകളില്‍ ഉള്‍പ്പെട്ടതും എംവിഐപി യുടെ ഉടമസ്ഥതയിലുള്ളതും മിനി സിവില്‍സ്റ്റേഷന്‍ അനക്സ് നിര്‍മ്മാണത്തിന് വിട്ടു നല്‍കിയിട്ടുള്ളതുമായ 0.5456 ഹെക്ടര്‍ വസ്തുവില്‍ നില്‍ക്കുന്ന തടികള്‍ ജില്ലാകളക്ടറുടെ സ്ഥിരീകരണത്തിന് വിധേയമായി ഓഗസ്റ്റ് 13ന് പകല്‍ 11.30ന് തൊടുപുഴ വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൊടുപുഴ വില്ലേജ് ഓഫീസറുടെ അനുമതിയോടുകൂടി തടികള്‍ പരിശോധിച്ച് ബോധ്യപ്പെടാവുന്നതും ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൃത്യ സമയത്തിനു മുന്‍പ് ലേല സ്ഥലത്ത് ഹാജരാകേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ വില്ലേജ് ഓഫീസുമായി ബന്ധപ്പെടുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *