റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആരോഗ്യ വകുപ്പിന് എതിർപ്പ്

June 8, 2021 - 3:39 pm

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ 09/06/21 ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പൊതുഗതാഗതം ഉപയോഗിക്കാവൂവെന്ന് നിര്‍ദേശമുണ്ട്. കൂടുതല്‍ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സര്‍വീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക.

ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് സി എം ഡി 08/06/21 ചൊവ്വാഴ്ച അറിയിച്ചു. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.

അതേസമയം, സര്‍വീസുകള്‍ ആരംഭിക്കുന്നതിനെതിരെ ആരോഗ്യ വകുപ്പിന് എതിര്‍പ്പുണ്ട്. സര്‍വീസ് ഉടനെ ആരംഭിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രിയോടും കെ എസ് ആര്‍ ടി സി സി എം ഡിയോടും ആവശ്യപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *