വാഷിംഗ്ടൺ: 2021ലെ ആദ്യ സൂര്യഗ്രഹണം 10/06/21 വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ചു. മൂന്ന് മിനിറ്റും 51 സെക്കന്റും മാത്രമാണ് ഓരോ ഇടത്തും ഗ്രഹണദൈര്‍ഘ്യം.
കാനഡയുടെ ചില ഭാഗങ്ങളില്‍, ഗ്രീന്‍ലാന്‍ഡ്, വടക്കന്‍ റഷ്യ, ഈസ്റ്റേണ്‍ യുനൈറ്റഡ് സ്റ്റേറ്റ്സ്, നോര്‍ത്തേണ്‍ അലാസ്ക, കാനഡയുടെ ഭൂരിഭാഗവും, കരീബിയന്‍, യൂറോപ്പ്, ഏഷ്യ, വടക്കന്‍ ആഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളിലുമാണ് ഗ്രഹണം ദൃശ്യമാകുന്നത്. ഇന്ത്യന്‍ സമയം, ഉച്ചയ്ക്ക് 1.42ന് ആരംഭിച്ച ഗ്രഹണം വൈകീട്ട് 6.41ഓടെ അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തും.
നാസയും ടൈമാണ്ട്ഡേറ്റ് ഡോട്ട് കോമും 2021 സൂര്യഗ്രഹണത്തിന്റെ തത്സമയ സ്ട്രീം ലിങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള വര്‍ക്ക് ഈ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി സൂര്യഗ്രഹണം കാണാന്‍ സാധിക്കും. ലോകത്തിലുള്ള മിക്കവരും ഓണ്‍ലൈനിലായിരിക്കും സൂര്യഗ്രഹണം വീക്ഷിക്കുക.
സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന് വരുമ്പോള്‍ സൂര്യന് ഭാഗികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസത്തെയാണ് സൂര്യഗ്രഹണം എന്ന് പറയുന്നത്.
