റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വിസ നല്‍കണമെന്ന് ചൈനയോട് ഇന്ത്യ

June 11, 2021 - 12:10 pm

ന്യൂഡല്‍ഹി: ചൈനീസ് നിര്‍മ്മിത കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പെടുത്തവര്‍ക്ക് വിസ നല്‍കണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് ഇന്ത്യ. ചൈനീസ് കോവിഡ് വാക്‌സിന്‍ എടുക്കണമെന്ന നിബന്ധന പാലിച്ച വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമാണ് വിസ നല്‍കാന്‍ ആവശ്യപ്പെട്ടത്. ചൈനീസ് നിര്‍മിത കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് വിസ നല്‍കുമെന്ന് മാര്‍ച്ചില്‍ ചൈനീസ് എംബസി അറിയിച്ചെന്നും ഇതനുസരിച്ച് ഒട്ടേറെ ഇന്ത്യക്കാര്‍ ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചെന്നും വിദേശകാര്യവക്താവ് അറിയിച്ചു. എന്നാല്‍, അവര്‍ക്ക് വിസ ലഭിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ നടപടി. കൊവിഡ് രോഗം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ചൈന പ്രവേശനം നിഷേധിച്ചിരുന്നു. ഇതിന് ഇളവ് വരുത്തുന്നതുമായി ബന്ധപ്പെട്ടാണ് ചൈനീസ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രത്യേക ഓഫര്‍ മാര്‍ച്ചില്‍ ചൈന പ്രഖ്യാപിച്ചത്. കൊവിഡ് രോഗം പടരുന്നതിന് മുന്‍പുളള അതേ തരത്തില്‍ ചൈനയില്‍ ജോലിയും പഠനവും നടത്തുന്നവര്‍ക്ക് വിസ അപേക്ഷയ്ക്കുളള സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് അന്ന് പറഞ്ഞത്. ഇന്ത്യയില്‍ നിന്ന് ചൈനയിലെത്തുന്നവര്‍ ആരോഗ്യത്തെ സംബന്ധിച്ച് ഇലക്ട്രോണിക് സത്യവാങ്മൂലം കൈയില്‍ കരുതണം ഇതിനായി ന്യൂക്‌ളിക് ആസിഡ് ടെസ്റ്റിന്റെയും ആന്റിബോഡി ടെസ്റ്റിന്റെയും ഫലങ്ങള്‍, പാസ്പോര്‍ട്ട് പേജ്, ചൈനീസ് വിസ എന്നിവ കൈയില്‍ കരുതണം. ഇവ ചൈനീസ് എംബസിയോ ഇന്ത്യന്‍ കോണ്‍സുലേറ്റോ പരിശോധിക്കുമെന്നും ചൈന വ്യക്തമാക്കിയിരുന്നു. അതേസമയം,നിലവില്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് വരാന്‍ തടസ്സങ്ങളില്ല. ഇന്ത്യ വിസ നല്‍കുന്നുണ്ട്. എന്നാല്‍, ഇന്ത്യയിലുള്ളവര്‍ക്ക് ചൈനയിലേക്ക് യാത്രചെയ്യാന്‍ സാധിക്കുന്നില്ല. ചൈന വിസ സസ്‌പെന്‍ഡ് ചെയ്തതാണ് കാരണം. ഇത് പുനഃപരിശോധിക്കണമെന്നാണ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *