റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: കോവിഡ് നിർണയ കേന്ദ്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ

June 11, 2021 - 7:22 pm

എറണാകുളം: വൈപ്പിൻ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ എടവനക്കാട് ഗവൺമെന്റ് യു പി സ്‌കൂളിൽ സജ്ജമാക്കിയ രോഗനിർണയ കേന്ദ്രത്തിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. ആർടി – പിസിആർ പരിശോധന സുഗമമായി നടക്കുന്നതിന് ആരോഗ്യവകുപ്പും മറ്റ് അധികൃതരും ഒരുക്കിയ സജ്ജീകരണങ്ങൾ ശ്‌ളാഘനീയമാണെന്ന് എംഎൽഎ പറഞ്ഞു. വൈകാതെ എടവനക്കാട് പഞ്ചായത്തിലെ എല്ലാവരുടെയും കോവിഡ് പരിശോധന പൂർത്തിയാക്കാനാകുമെന്നും എംഎൽഎ പറഞ്ഞു.

വൈപ്പിൻ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലും സുസജ്ജവുമാക്കാൻ എംഎൽഎ മുൻകയ്യെടുത്ത് ആവിഷ്‌കരിച്ച സൗജന്യ മൊബൈൽ ആർടി – പിസിആർ ടെസ്റ്റ് ടീം എടവനക്കാട് വിവിധ ദിവസങ്ങളിലായി നിരവധിപേരെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എംഎൽഎയുടെ നേതൃത്വത്തിൽ  മുത്തൂറ്റ് ജോർജ് എം ഗ്രൂപ്പിന്റെ സഹകരണത്തോടെ സജ്ജമാക്കിയ ഔട്ട്റീച്ച്  ടെസ്റ്റ്‌ സപ്പോർട്ട് മൊബൈൽ ടീമും മണ്ഡലത്തിൽ പരിശോധനാപര്യടനം തുടരുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *