റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകനും ബന്ധുക്കളും ഉപേക്ഷിച്ച അമ്മക്ക്‌ കുളിമുറി ആശ്രയം

June 11, 2021 - 3:20 pm

പെരുമ്പാവൂര്‍ : മകനും ബന്ധുക്കളും ഉപേക്ഷിച്ച 80 കാരി വയോധികയ്‌ക്ക്‌ ആശ്രയം കുളിമുറി. കുറുപ്പുംപടി തുരുത്തിയില്‍ പുത്തന്‍പുര വീട്ടില്‍ സാറാമ്മയെന്ന വയോധികയ്‌ക്കാണ്‌ ഈ ദുരനുഭവം. അവര്‍ താമസിച്ചിരുന്ന വീട്‌ മകന്റെ ഭാര്യാ സഹോദരന്‍ പൊളിച്ചുനീക്കിയതോടെയാണ്‌ സാറാമ്മ കുളിമുറിയില്‍ അഭയം തേടിയത്‌.

ഒന്നര വര്‍ഷം മുമ്പ്‌ മകന്റെ ഭാര്യാ സഹോദരന്‍ തുരുത്തിയില്‍ എത്തി വീടും തൊഴുത്തും എല്ലാം പൊളിച്ചുമാറ്റുകയായിരുന്നു. മകന്റെ ഉടമസ്ഥതയിലുളള സ്ഥലത്തായിരുന്നു വീട്‌. കയ്യിലുണ്ടായിരുന്ന അഞ്ചുലക്ഷം രൂപ കിടക്കാന്‍ അഭയം നല്‍കിയ ബന്ധുക്കള്‍ തട്ടിയെടുത്തതായും സാറാമ്മ പറഞ്ഞു. പിന്നീട്‌ സാറാമ്മയുടെ സഹോദരന്റെ നേതൃത്വത്തില്‍ മകനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സ്ഥലം തന്റെ ഭാര്യയുടെ പേരില്‍ കൂടിയാണെന്നും അവിടെ ആര്‌ താമസിക്കണമെന്ന്‌ തങ്ങള്‍ തീരുമാനിക്കുമെന്നാണ്‌ മകന്‍ മറുപടി പറഞ്ഞതെന്നും സാറാമ്മ പറഞ്ഞു. ഇതോടെ നിന്നുതിരിയാന്‍ ഇടമില്ലാത്ത കുളിമുറിയില്‍ അഭയം പ്രാപിക്കുകയായിരുന്നു. ഭക്ഷണത്തിന്‌ അയല്‍ക്കാരെ ആശ്രയിക്കണം. ഈ ദുരവസ്ഥ തുടങ്ങിയിട്ട്‌ ഒന്നര വര്‍ഷമായി. ഈ കാലത്തിനിടയില്‍ ഒരിക്കല്‍പോലും മകന്‍ സാറാമ്മയെ വിളിച്ചിട്ടില്ല. സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *