റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്ര മന്ത്രിസഭാ വികസനം: മോദി ഷായും നഡ്ഡയുമായി കൂടികാഴ്ച നടത്തി

June 12, 2021 - 11:46 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരുമായി കൂടികാഴ്ച നടത്തി. കേന്ദ്ര മന്ത്രിസഭാ വികസനമാണ് കൂടികാഴ്ചയുടെ അജണ്ടയെന്നാണ് അഭ്യൂഹം. ഉത്തര്‍പ്രദേശിലടക്കം നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കെ പ്രതിഛായ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും മോദിയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് കണക്കുകൂട്ടുന്നത്. കൂടിക്കാഴ്ചയില്‍ മന്ത്രിസഭയിലെ ഏതാനും പ്രമുഖരുടെ സാന്നിധ്യവുമുണ്ടായിരുന്നു. വൈകിട്ട് അഞ്ചിനു തുടങ്ങി രാത്രി 10 വരെ നീണ്ട കൂടിക്കാഴ്ചയ്ക്കായി കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവദേക്കര്‍, ഹര്‍ദീപ് പുരി തുടങ്ങിയവര്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയിരുന്നു. കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിലും വാക്സിനേഷന്‍ വിഷയത്തിലും കൈമോശംവന്ന പ്രതിച്ഛായ വീണ്ടെടുക്കാന്‍ മന്ത്രിമാരെ മാറ്റുകയും ജനപ്രിയ പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടായേക്കും. ഏഴോളം മന്ത്രിസഭാംഗങ്ങളുമായി പ്രധാനമന്ത്രി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയതും ഇതിനോട് ചേര്‍ത്ത് വായിക്കണം.അതേസമയം മന്ത്രിസഭാ പുനഃസംഘടന പരിഗണനയിലില്ലെന്നും സര്‍ക്കാരിന്റെ വാര്‍ഷികത്തിനു മുന്നോടിയായുള്ള പതിവു വിലയിരുത്തല്‍ മാത്രമാണിതെന്നുമാണു ബി.ജെ.പി. വൃത്തങ്ങളുടെ വിശദീകരണം. മോദി മന്ത്രിസഭയിലെ അരഡസനോളം മന്ത്രിമാര്‍ ഒന്നിലധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *