റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിഎസ്‌ സി പ്രഥമിക പരീക്ഷയുടെ അഞ്ചാം ഘട്ടം ജൂലൈ മൂന്നിന്‌

June 12, 2021 - 9:37 am

തിരുവനന്തപുരം: പത്താംക്ലാസുവരെ അടിസ്ഥാന യോഗ്യതയുളള തസ്‌തികകള്‍ക്കായി പിഎസ്‌ സി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷയുടെ അഞ്ചാഘട്ടം ജൂലൈ മൂന്നിന്‌ നടക്കും . 4 ഘട്ടങ്ങളായി നടന്ന പരീക്ഷയില്‍ ഹാജരാകാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന്‌ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക്‌ പങ്കെടുക്കാം.

അഡ്‌മിഷന്‍ ടിക്കറ്റുകള്‍ 15 മുതല്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാകും. 25 വരെ അഡ്‌മിഷന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ 9446445483,0471 2546260,0471 254 6246 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. 2021 മാര്‍ച്ച്‌ 15ന്‌ ശേഷം ലഭിച്ച അപേക്ഷകള്‍ , മതിയായ രേഖകള്‍ ഹാജരാക്കാത്ത അപേക്ഷകള്‍ എന്നിവ നിരസിച്ചതിനാല്‍ ഇവര്‍ക്ക് പ്രത്യേക അറിയിപ്പ നല്‍കുന്നതല്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *