റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ഓമല്ലൂര്‍ പഞ്ചായത്ത് പരിധിയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കണം

June 12, 2021 - 2:27 pm

പത്തനംതിട്ട: ഓമല്ലൂര്‍ പഞ്ചായത്ത് പരിധിയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി സ്വകാര്യ സ്ഥലത്ത് നില്‍ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും ഉടമസ്ഥര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ മുറിച്ചുനീക്കിയ ശേഷം വിവരം രേഖാമൂലം പഞ്ചായത്ത് ഓഫീസില്‍ അറിയിക്കണം. വൃക്ഷങ്ങളോ, ശിഖരങ്ങളോ മുറിക്കാത്തതു മൂലം ജനങ്ങള്‍ക്ക് അപകടമുണ്ടായാല്‍ ഉടമസ്ഥര്‍ക്കെതിരേ പഞ്ചായത്ത് നിയമനടപടികള്‍ സ്വീകരിക്കും. 

വാഹനയാത്രികരുടെ കാഴ്ച മറയ്ക്കുന്ന വിധത്തില്‍ സ്വകാര്യ ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍, ചെടികള്‍, ഫ്ളക്സ്, ബാനര്‍ എന്നിവയും നീക്കം ചെയ്യണം. അനധികൃതമായി റോഡുകളുടെ വശങ്ങള്‍ കൈയേറി കൃഷി ചെയ്തവര്‍ അടിയന്തിരമായി കാര്‍ഷിക വിളകള്‍ നീക്കം ചെയ്യണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468-2350237.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *