റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടക്കന്‍ കശ്മീരിൽ തീവ്രവാദി ആക്രമണം; രണ്ട് പോലീസുകാരും രണ്ട് സിവിലിയന്‍മാരും കൊല്ലപ്പെട്ടു

June 12, 2021 - 4:31 pm

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ സോപോര്‍ നഗരത്തില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ രണ്ട് പോലീസുകാരും രണ്ട് സിവിലിയന്‍മാരും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. 12/06/21 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം.

പതിവ് സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പട്രോളിംഗ് ടീമില്‍ ഉള്‍പ്പെട്ട പോലീസുകാരാണ് കൊല്ലപ്പെട്ടത്. രണ്ട് പോലീസുകാരും രണ്ട് സാധാരണക്കാരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *