റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം : കിടപ്പുരോഗികൾക്ക് സ്‌നേഹസ്‌പർശമായി വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണിക്കൃഷ്ണൻ

June 14, 2021 - 9:58 pm

എറണാകുളം : വൈപ്പിൻ നിയോജക മണ്ഡലത്തിലെ കിടപ്പുരോഗികളെ സന്ദർശിക്കുന്ന കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ സ്നേഹസ്‌പർശം പദ്ധതിക്ക് തുടക്കമായി. വാർധ്യക്യവും രോഗാവശതകളും മൂലം മണ്ഡലത്തിലാകെ ആയിരത്തി അഞ്ഞൂറോളം കിടപ്പുരോഗികളുണ്ടെന്നാണ് കണക്ക്. മൂന്നുമാസം കൊണ്ട് ഇവരെയെല്ലാം എംഎൽഎ നേരിട്ടെത്തിക്കണ്ടു ക്ഷേമാന്വേഷണം നടത്തുകയും സ്നേഹസമ്മാനവും നൽകുകയും ചെയ്യും.

കുടുംബാംഗങ്ങളുടെയും മറ്റും സ്നേഹപരിചരണമുണ്ടെങ്കിലും പൊതുസമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടു കഴിയുന്നവർക്ക്  ആശ്വാസം നൽകുകയും ഒപ്പമുണ്ടെന്ന സന്ദേശം നൽകുകയുമാണ് ലക്ഷ്യമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു. കോവിഡ് കാലത്തു ഒറ്റപ്പെടലിന്റെ കാഠിന്യം തീവ്രമാണ്. നേരിട്ടെത്തിക്കണ്ടുള്ള സ്നേഹാന്വേഷണം വലിയ ആശ്വാസപ്രദമാണെന്നാണ് പദ്ധതിയുടെ തുടക്കത്തിൽ തന്നെ ബോധ്യമായതെന്നും  എംഎൽഎ പറഞ്ഞു.

വല്ലാർപാടം പനമ്പുകാട് കംപ്രഷൻ മുക്ക് പരിസരത്ത് നിന്നാരംഭിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് അംഗം കെ ബി ബിനീഷ്, കെ കെ ജയരാജ്, പി പി മധുസൂദനൻ, കെ വി ഷീബൻ എന്നിവർ എംഎൽഎയ്‌ക്കൊപ്പമുണ്ടായിരുന്നു. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *