റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

24 മണിക്കൂറിനിടെ 60,471 പേര്‍ക്ക് കോവിഡ്; 75 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്ക്

June 15, 2021 - 11:21 am

ആശ്വാസമായി രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,471 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 75 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ 2726 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

2,95,70,881 പേർക്കാണ് ഇതിനോടകം രാജ്യത്തുടനീളം കോവിഡ് പിടിപെട്ടത്. ഇതിൽ 2,82,80,472 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,17,525 പേർ രോഗമുക്തി നേടി. 95.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

വിവിധ സംസ്ഥാനങ്ങളിലായി 9,13,378 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 3,77,031 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു.

പുതുതായി 12,772 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ. മഹാരാഷ്ട്ര, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രോഗികളുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ളത്. രാജ്യത്ത് പുതുതായി സ്ഥിരീകരിച്ച 66 ശതമാനം കോവിഡ് കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.

25,90,44,072 പേർക്കാണ് ഇതുവരെ രാജ്യത്ത് വാക്സിനേഷൻ നൽകിയത്. 38,13,75,984 സാംപിളുകൾ ഇതുവരെ പരിശോധിച്ചു. ഇതിൽ തിങ്കാളാഴ്ച മാത്രം 17,51,358 സാംപിളുകൾ പരിശോധിച്ചതായും ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *