റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നോവാവാക്സിന്‍ 90% ഫലപ്രദം

June 15, 2021 - 8:15 am

വാഷിങ്ടണ്‍: അമേരിക്കയില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ നിര്‍മിക്കാനിരിക്കുന്ന നോവാവാക്സിന്റെ കോവിഡ് വാക്സിന്‍ 90 ശതമാനത്തിലേറെ ഫലപ്രദം. കോവിഡിന്റെ വിവിധ വകഭേദങ്ങളെ ചെറുക്കുന്ന വാക്‌സിന്‍ ഇടത്തരം, കടുത്ത കോവിഡ് രോഗത്തിനെതിരേ 100 ശതമാനവും മൊത്തത്തില്‍ 90.4 ശതമാനവും കാര്യക്ഷമം എന്നാണ് വ്യക്തമായിരിക്കുന്നതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.യു.എസിലെയും മെക്സിക്കോയിലേയും 119 കേന്ദ്രങ്ങളില്‍ 29,960 പേരെ ഉള്‍പ്പെടുത്തിയുള്ള പഠനമാണ് നടത്തിയതെന്നു കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.മൂന്നാം പാദത്തിന്റെ അന്ത്യത്തോടെ പ്രതിമാസം 10 കോടി വാക്സിന്‍ ഡോസുകളും വര്‍ഷാന്ത്യത്തോടെ 15 കോടി വാക്സിന്‍ ഡോസുകളും നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *