റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒന്നാംപാദത്തില്‍ സമ്പദ്വ്യവസ്ഥ 12 ശതമാനം ചുരുങ്ങും

June 18, 2021 - 10:41 am

മുംബൈ: സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ്വ്യവസ്ഥകള്‍ 12 ശതമാനമെങ്കിലും ചുരുങ്ങുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ കോവിഡ് രോഗികളുടെ പ്രതിദിന വര്‍ധന കുത്തനെ കുറഞ്ഞതും വാക്സിനേഷന്‍ വേഗം വര്‍ധിച്ചതും പ്രതീക്ഷ നല്‍കുന്നതാണ്.കഴിഞ്ഞ തവണ ആളുകളുടെ ഉപഭോക്തൃ ആവശ്യകത പൊടുന്നനെ ഉയര്‍ന്നിരുന്നു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിനു സാധ്യതയില്ല. തുടരെത്തുടരെ വന്ന നിയന്ത്രണങ്ങള്‍ ആളുകളുടെ ഉപഭോഗ ശൈലിയേയും ചെലവഴിക്കലിനേയും കാര്യമായി ബാധിച്ചിട്ടുണ്ട്. രണ്ടംപാദത്തിന്റെ അവസാനത്തോടെ മാത്രമേ നേരിയ പുരോഗതി ദൃശ്യമാകൂ. അതിനിടയില്‍ മൂന്നാംതരംഗമുണ്ടായാല്‍ സ്ഥിതി വഷളാകുമെന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.ഏപ്രില്‍, മേയ് മാസങ്ങളില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ പ്രാദേശിക ലോക്ക്ഡൗണുകള്‍ വളര്‍ച്ചയെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ആദ്യവരവിനെ തുടര്‍ന്നു കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ്വ്യവസ്ഥ 23.9 ശതമാനം കൂപ്പുകുത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള പാദങ്ങളില്‍ മികച്ച തിരിച്ചുവരവ് നടത്തിയ വിപണികള്‍ വര്‍ഷാന്ത്യം 7.3 ശതമാനം മാത്രമാണ് ചുരുങ്ങിയത്. എന്നാല്‍ ഇത്തവണ ചുരുങ്ങല്‍ 12 ശതമാനമാണെങ്കില്‍ തിരിച്ചുവരവിനു കൂടുതല്‍ സമയമെടുക്കുമെന്നാണു വിലയിരുത്തല്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *