റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുധാകരനെതിരായ സംസാരം മുഖ്യമന്ത്രിയുടെ നിലവാരത്തകര്‍ച്ച, മരകൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമം: ചെന്നിത്തല

June 19, 2021 - 1:08 pm

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലവാരത്തകർച്ചയാണ് കെ സുധാകരനെതിരെ നടത്തിയ സംസാരമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്രസമ്മേളനം ജനങ്ങള്‍ കാണുന്നത് കോവിഡ് വിവരങ്ങള്‍ അറിയാനാണ്. പിണറായി വിജയന് എന്തും സംസാരിക്കാനുള്ള അവകാശമുണ്ട്. പക്ഷേ കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് ഒരു നിലവാരം വേണം. ആ നിലവാരത്തകര്‍ച്ചയാണ് ഇന്നലെ 26 മിനിറ്റ് കെപിസിസി പ്രസിഡന്‍റിനെതിരെ നടത്തിയ പത്രസമ്മേളനം തെളിയിക്കുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ മുഖ്യമന്ത്രി കോവിഡ് വാർത്താ സമ്മേളനങ്ങളെ ദുരുപയോഗം ചെയ്യുന്നു. ഇന്നലെ എല്ലാ സീമകളെയും അതിലംഘിച്ചുകൊണ്ടാണ് സുധാകരനെതിരെ മുഖ്യമന്ത്രി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേര്‍ന്ന നടപടിയാണോ ഇത് എന്ന് അദ്ദേഹം പരിശോധിക്കണം. സമചിത്തതയുടെ പാത സ്വീകരിക്കണം. ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം മനസിലാക്കണം.

കുട്ടിക്കാലത്ത് നടന്ന കാര്യങ്ങൾ ചികഞ്ഞെടുത്ത് പറയേണ്ട ഒരു കാര്യവുമില്ല. ശക്തമായി പ്രതിഷേധിക്കുന്നു. വളരെ ദൌര്‍ഭാഗ്യകരമായ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്നലത്തെ വാർത്താസമ്മേളനത്തിലൂടെ പുറത്ത് വന്നത് പിണറായി വിജയന്റെ യഥാർഥ മുഖമാണെന്നും ചെന്നിത്തല പറഞ്ഞു.മുട്ടിൽ മരം മുറിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇങ്ങനെയൊക്കെ പറയുന്നത്. വനം കൊള്ളക്കാരെ സംരക്ഷിക്കാനാണ് ഇത്തരം നടപടി. കെ സുധാകരൻ ഓട് പൊളിച്ചു വന്ന ആളല്ലെന്നും ചെന്നിത്തല പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *