റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തര്‍ക്കത്തിനിടെ യുവാവിന്റെ കൈവെട്ടിയ സംഭവം; പ്രതി ജോമാള്‍ പിടിയില്‍

June 20, 2021 - 11:19 am

ഇടുക്കി: ഇടുക്കി അണക്കരയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന്റെ കൈവെട്ടിയ സംഭവത്തില്‍ പ്രതി ജോമാള്‍ പിടിയില്‍. 19/06/21 ശനിയാഴ്ച നെടുങ്കണ്ടത്ത് നിന്നാണ് ഇവരെ കുമളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 17/06/21 വ്യാഴാഴ്ച വൈകിട്ടായിരുന്നു മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ജേമോള്‍ അയല്‍വാസിയായ മനുവിനെ അക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജോമോള്‍ താമസിക്കുന്ന പുരയിടത്തിനോട് ചേര്‍ന്ന പറമ്പില്‍ കുട്ടികളുടെ ഡയപ്പര്‍ ഉള്‍പ്പെടെയുള്ളവ കണ്ടതിനെത്തുടര്‍ന്നായിരുന്നു തര്‍ക്കം. ഇരുവീട്ടുകാരും തമ്മില്‍ മുമ്പും പല വിഷയങ്ങളില്‍ തര്‍ക്കം നില നിന്നിരുന്നതായും പോലീസ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *