റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സികെ ജാനു വായ്‌പ വാങ്ങിയ പണമാണ് തിരികെ നല്‍കിയതെന്ന്‌ മുന്‍എംഎല്‍എ ശശീന്ദ്രന്‍

June 21, 2021 - 11:33 am

കല്‍പ്പറ്റ: സികെ ശശീന്ദ്രന്‌ സികെ ജാനു കൊടുത്തത്‌ കോഴപ്പണമല്ലെന്നും കടം വാങ്ങിയ പണം തിരികെ നല്‍കിയാതാണെന്നും മുന്‍എംഎല്‍എ സികെ ശശീന്ദ്രന്‍. താന്‍ ശശീന്ദ്രന്‌ നല്‍കിയത്‌ കോഴപ്പണമെന്നത്‌ അടിസ്ഥാന രഹിതമായ ആരോപണമാണെന്നും കൃഷിചെയ്‌ത്‌ കിട്ടിയ പണമാണെന്നും ജാനുവും പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

താന്‍ ഒരുപാട്‌ പേരുടെ ക.യ്യില്‍ നിന്നും പണം കടം വാങ്ങിക്കാറുണ്ടെന്നും അത്‌ തിരിച്ചുനല്‍കാറുണ്ടെന്നും പക്ഷെ ചിലപ്പോള്‍ പറഞ്ഞ സമയത്ത്‌ കൊടുക്കാന്‍ കഴിഞ്ഞില്ലെന്ന്‌ വരുമെന്നും അവര്‍ പറഞ്ഞു. അങ്ങനെ വായ്‌പവാങ്ങിയ പണം ഇനിയും തിരിച്ചു നല്‍കാനുളളതായും അവര്‍ സൂചിപ്പിച്ചു. ശശീന്ദ്രന്റെ കയ്യില്‍ പണമില്ലാഞ്ഞനാല്‍ ബാങ്ക്‌ വായ്‌പ ആയിട്ടാണ്‌ പണം സംഘടിപ്പിച്ചതെന്നും അത്‌ ബാങ്കില്‍ തന്നെയാണ്‌ തിരിച്ചടച്ചതെന്നും ജാനു പറഞ്ഞു.

സ്ഥാനാര്‍ത്ഥിയാവാന്‍ സികെ ജാനുവിന്‌ കെ.സുരേന്ദ്രന്‍ നല്‍കിയ പണം സികെ ശശീന്ദ്രന്റെ ഭാര്യക്ക്‌ കൈമാറിയെന്ന്‌ എംഎസ്‌എഫ്‌ സംസ്ഥാന അദ്ധ്യക്ഷന്‍ പികെ നവാസ്‌ പോലീസിന്‌ മൊഴി നല്‍കിയിരുന്നു. ഇതിന്‌ പിന്നാലെ സികെ ജാനു തന്നത്‌ വായ്‌പ വാങ്ങിയ പണമാണെന്ന്‌ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. 2019 ലാണ്‌ സികെ ജാനു അക്കൗണ്ടിലൂടെ മൂന്നുലക്ഷം രൂപ വായ്‌പ വാങ്ങിയത്‌. ആതുകയാണ്‌ തിരികെ തന്നതെ ന്നും ശശീന്ദ്രന്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *