അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കെട്ടിട നികുതി, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് ഓണ്‍ലൈന്‍ സേവനമൊരുക്കി പത്തനംതിട്ട നഗരസഭ

June 21, 2021 - 5:07 pm

പത്തനംതിട്ട: നഗരസഭയിലെ കെട്ടിടങ്ങളുടെ നികുതി അടയ്ക്കുന്നതിനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും ഓണ്‍ലൈന്‍ സേവനം ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും. നഗരസഭയിലെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കി മാറ്റുന്നതിനു മുന്നോടിയായാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. ഈ സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും.

നഗരസഭ ഓഫീസില്‍ നേരിട്ട് എത്താതെ tax.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ കെട്ടിട നികുതി വിവരങ്ങള്‍ മനസിലാക്കുന്നതിനും നികുതി അടയ്ക്കുന്നതിനും ഇതോടെ സൗകര്യം ഒരുങ്ങും. കൂടാതെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് അടക്കം കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് വരുന്ന മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കും. ഇത്തരം സേവനങ്ങള്‍ക്കായി നഗരസഭാ കാര്യാലയത്തില്‍ എത്തുന്നവര്‍ക്കു പലപ്പോഴും ഉദ്യോഗസ്ഥര്‍ അവധിയില്‍ ആകുന്നതിനാല്‍ സേവനം യഥാസമയം ലഭ്യമാകാതെ വരുന്നു. ഈ ബുദ്ധിമുട്ട് സേവനങ്ങള്‍ ഓണ്‍ലൈനാകുന്നതോടെ അവസാനിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കും നഗരസഭ ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍പ് ഡെസ്‌ക് നമ്പരുകള്‍ ബന്ധപ്പെടാവുന്നതാണെന്നും ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അറിയിച്ചു.

ഹെല്‍പ് ഡസ്‌ക് നമ്പരുകള്‍: വാര്‍ഡ് 1 മുതല്‍ 16 വരെ:- 9074158383, 9539565849. വാര്‍ഡ് 17 മുതല്‍ 32 വരെ:- 8078232260, 9961622960.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *