റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒളിമ്പിക് ദിനത്തിൽ എല്ലാ ഇന്ത്യൻ ഒളിമ്പ്യന്മാരെയും പ്രധാനമന്ത്രി പ്രകീർത്തിച്ചു

June 23, 2021 - 9:02 pm

വർഷങ്ങളായി വിവിധ ഒളിമ്പിക്സുകളിൽ  ഇന്ത്യയെ പ്രതിനിധീകരിച്ചവർ  രാഷ്ട്രത്തിന് നൽകിയ  അഭിമാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒളിമ്പിക് ദിനമായ ഇന്ന്  അവരെ  അറിയിച്ചു. ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന് അദ്ദേഹം മികച്ച ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഇന്ന്, ഒളിമ്പിക് ദിനത്തിൽ, വർഷങ്ങളായി വിവിധ ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. കായികരംഗത്തെ അവരുടെ സംഭാവനകളെക്കുറിച്ചും മറ്റ് കായികതാരങ്ങളെ പ്രചോദിപ്പിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെക്കുറിച്ചും നമ്മുടെ രാഷ്ട്രം അഭിമാനം കൊള്ളുന്നു.”

ഏതാനും ആഴ്‌ചകൾക്കുള്ളിൽ ,  2020  ലെ ടോക്കിയോ ഒളിംപിക്സിന്  ആരംഭമാകും. . ഉത്‌കൃഷ്‌ടരായ  അത്‌ലറ്റുകൾ ഉൾപ്പെടുന്ന നമ്മുടെ  സംഘത്തിന് ഏറ്റവും മികച്ചത് നേരുന്നു. ഗെയിംസിന് മുന്നോടിയായി മൈഗോവിലെ രസകരമായ ഒരു ക്വിസ് ഇതാ. എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോട്  ഇതിൽ   പങ്കെടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ”

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *