റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: മത്സ്യത്തൊഴിലാളി വിഹിത സമാഹരണ ക്യാമ്പ്

June 24, 2021 - 10:45 pm

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത തീരദേശ ഗ്രാമങ്ങളില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വിഹിത സമാഹരണ ക്യാമ്പ് നടത്തും.
വാര്‍ഷിക വിഹിതം, ചെറുവള്ളങ്ങളുടെ വിഹിതം എന്നിവ സ്വീകരിക്കുന്നതിന് അതാത് വാര്‍ഡുകളിലേക്ക് ഫിഷറീസ് ഓഫീസര്‍മാര്‍ നിശ്ചിത ദിവസം ക്യാമ്പുചെയ്യും.  ക്യാമ്പ് വിശദാംശങ്ങള്‍ പ്രാദേശികമായി ഫിഷറീസ് ഓഫീസര്‍മാര്‍ അറിയിക്കുമെന്ന് റീജിയണല്‍ എക്സിക്യൂട്ടീവ് അറിയിച്ചു.  കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓഫീസുകളില്‍ വിഹിതം അടവ് ഉണ്ടായിരിക്കില്ല.  നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി തുടരുന്ന വാര്‍ഡുകളിലും വിഹിതം സ്വീകരിക്കുന്നതിന് ക്യാമ്പുകള്‍ ഉണ്ടാകില്ല. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *