റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎസ് കോപ്പി റൈറ്റ് ലംഘിച്ചു: ഐടി മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍

June 25, 2021 - 7:18 pm

ന്യൂഡല്‍ഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍. ഒരു മണിക്കൂര്‍ നേരത്തേക്കാണ് അക്കൗണ്ട് മരവിപ്പിച്ചത്. യുഎസ് കോപ്പി റൈറ്റ് ആക്ട് ലംഘിച്ചതിനാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് അക്കൗണ്ട് ഒരു മണിക്കൂറിനു ശേഷം പുനസ്ഥാപിച്ചത്. അതേസമയം ട്വിറ്ററിന്റെ നടപടി ഐടി ചട്ടത്തിന്റെ ലംഘനമാണെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. ട്വിറ്റര്‍ വരക്കുന്ന വരയില്‍ നിന്നില്ലങ്കില്‍ ഏകപക്ഷീയമായി നീക്കം ചെയ്യുമെന്ന ഭീഷണിയാണെന്ന് മന്ത്രി വിമര്‍ശിച്ചു. സ്വന്തം അജണ്ട നടപ്പാക്കാനാണ് ട്വിറ്ററിന് താല്‍പ്പര്യം. ഏത് പ്ലാറ്റ്ഫോം ആണെങ്കിലും ഐടി ചട്ടം നടപ്പാക്കേണ്ടിവരുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ട്വിറ്റര്‍ അവകാശപ്പെടും പോലെ അവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളല്ലെന്ന് ഈ നടപടി വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *