റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജൂലായ് 1 മുതല്‍ എസ്ബിഐ സേവനങ്ങള്‍ക്ക് അധികനിരക്ക് നല്‍കണം

June 25, 2021 - 7:44 pm

ന്യൂഡല്‍ഹി: ജൂലായ് 1 മുതല്‍ എസ്ബിഐ സേവനങ്ങള്‍ക്ക് അധികനിരക്ക് നല്‍കണം. പുതിയ വര്‍ധന പ്രകാരം എസ്.ബി.ഐ. എ.ടി.എമ്മുകളിലൂടെയോ ശാഖകളിലൂടെയോ ഉള്ള ഓരോ പണം പിന്‍വലിക്കലിനും 15 രൂപയും ജി.എസ്.ടിയും ഈടാക്കും. മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളിലൂടയെയുള്ള സേവനത്തിനും ഇതേ തുക ഈടാക്കുന്നതാണ്. എസ്.ബി.ഐ ശാഖകളിലൂടെയോ എ.ടി.എമ്മുകളിലൂടെയോ പ്രതിമാസം നാല് തവണ സൗജന്യമായി പണം പിന്‍വലിക്കാം. അതിന് ശേഷമുള്ള എല്ലാ ഇടപാടുകള്‍ക്കും സേവനനിരക്ക് ഈടാക്കും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ പത്ത് ചെക്കുകള്‍ സൗജന്യമായി നല്‍കും. പിന്നീട് 10 ചെക്ക് ലീഫുകളുള്ള ചെക്ക് ബുക്കിന് 40 രൂപയും ജി.എസ്.ടിയും ഇരുപത്തഞ്ച് ചെക്ക് ലീഫുകളുടെ ചെക്ക് ബുക്കിന് 75 രൂപയും ജി.എസ്.ടിയും ഉപഭോക്താവ് നല്‍കണം. എമര്‍ജന്‍സി ചെക്ക് ബുക്കിന് 50 രൂപയും ജി.എസ്.ടിയും ഈടാക്കും. മുതിര്‍ന്ന പൗരന്‍മാരെ സേവനനിരക്കുകളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *