റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും നൂറ് കടന്നു

June 27, 2021 - 7:05 am

രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചത്. രാജസ്ഥാനിലെ വിവിധ പട്ടണങ്ങളിലും മധ്യപ്രദേശിലെ ചില പട്ടണങ്ങളിലും ഡീസല്‍ വില നൂറ് കടന്നു. ഒഡീഷയിലെ വിദൂര പട്ടണത്തിലും ഡീസല്‍ വില നൂറ് കടന്നു. 

ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 98 രൂപ 56 പൈസയായി. ഒരു ലിറ്റർ ഡീസലിന് ഇന്ന് 94 രൂപ 68 പൈസയായി. തിരുവനന്തപുരത്ത് ഇന്നലെ തന്നെ പെട്രോൾ വില നൂറ് കടന്നിരുന്നു. ഇന്നലെ പെട്രോളിന് 100 രൂപാ 09 പൈസയായിരുന്നു.

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു. ഇടുക്കിയിലെ പൂപ്പാറ, രാജാകുമാരി, തടിയമ്പാട്, ആനച്ചാൽ എന്നിവടങ്ങളിലാണ് പെട്രോൾ വില ആദ്യമായി നൂറ് കടന്നത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 57 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ മാസം മാത്രം 16 തവണ വിലകൂട്ടിയത്.

കേരളത്തിലെ പെട്രോൾ വില ഒരു വർഷത്തിൽ 

2020 മാർച്ച്             71 രൂപ
2020 ജൂൺ             72 രൂപ
2020 ജൂലൈ           80 രൂപ
2020 ഡിസംബർ      84 രൂപ
2021 ഫെബ്രുവരി     86 രൂപ
2021 മാർച്ച്             91 രൂപ 
2020 ജൂൺ             100 രൂപ

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *