റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മു വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം

June 27, 2021 - 11:04 am

ശ്രീനഗർ: ജമ്മു വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം. സ്‌ഫോടന കാരണമെന്തെന്ന് വ്യക്തമല്ല. വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയ ഭാഗത്താണ് സ്‌ഫോടനം നടന്നത്. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുന്നു. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലാണ് സ്‌ഫോടനം നടന്നത്. അഞ്ച് മിനുട്ട ഇടവിട്ടുള്ള രണ്ട് സ്‌ഫോടനങ്ങളാണ് നടന്നത്.

27/06/21 ഞായറാഴ്ച പുലർച്ചെ 1.50 നാണ് സ്‌ഫോടനം നടന്നത്. ഒരു സ്‌ഫോടനം കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും രണ്ടാത്തേത് തറയില്‍ നിന്നുമാണ് നടന്നത്. രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയതായാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് വ്യോമ സേന അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *