റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ലഭിച്ച ഗുളിക കഴിച്ച സ്‌ത്രീ മരിച്ചു. മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

June 27, 2021 - 1:04 pm

ചെന്നൈ: പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ വീട്ടിലെത്തിച്ചു നല്‍കിയ ഗുളിക കഴിച്ച സ്‌ത്രീ മരിച്ചു. ഇവരുടെ ഭര്‍ത്താവുള്‍പ്പടെ മൂന്നുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ്‌ ലക്ഷണങ്ങളുളള രോഗികളെ കണ്ടെത്താനെത്തിയ ആരോഗ്യ വകുപ്പ്‌ പ്രതിനിധിയെന്ന പേരില്‍ വീട്ടിലെത്തിയ ആളാണ്‌ ഇവര്‍ക്ക്‌ ഗുളിക നല്‍കിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

കഴിഞ്ഞ ദിവസം രാവിലെയാണ്‌ ആരോഗ്യ വകുപ്പ് പ്രതിനിധിയെന്ന് പറഞ്ഞ്‌ ഒരാള്‍ കറുപ്പണ്ണയുടെ വീട്ടിലെത്തിയത്‌. രോഗവിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ സന്ദര്‍ശകന്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന്‌ മനസിലാക്കിയതിന്‌ പിന്നാലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനെന്ന്‌ പറഞ്ഞ്‌ കുറച്ച് ഗുളികകള്‍ നല്‍കുകയായിരുന്നു എന്നാണ് പോലീസ്‌ പറയുന്നത്‌ ഗുളിക കഴിച്ച കുടുംബാംഗങ്ങള്‍ അബോധാവസ്ഥയിലാവുകയായിരുന്നു.

അയല്‍വാസികളാണ്‌ ഇവരെ ഈ അവസ്ഥയില്‍ കണ്ടെത്തിയത്‌. കറുപ്പണ്ണന്റെ ഭാര്യ അപ്പോഴേക്കും മരിച്ചിരുന്നു. അവശനിലയിലായ മറ്റളളവരെ അയല്‍വാസികള്‍ ആശുപത്രിില്‍ എത്തിച്ചു.

കോവിഡിന്റെ പാശ്ചാത്തലത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആളുകളെ കണ്ടെത്താന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നതിന്‌ ആരോഗ്യ വകുപ്പ്‌ താല്‍ക്കാലിക പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്‌ എന്ന്‌ എസ്‌പി ശശി മോഹന്‍പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ആരെങ്കിലും ആകാം കറുപ്പണ്ണന്‍റെ വീട്‌ സന്ദര്‍ശിച്ച്‌ ഗുളിക കള്‍ നല്‍കിയതെന്നാണ്‌ സംശയിക്കുന്നത്‌. എങ്കിലും സംഭവത്തില്‍ മറ്റുസാദ്ധ്യകകളും പരിശോധിക്കുന്നുണ്ട്‌. കറുപ്പണ്ണന്‌ ബന്ധുക്കളോ അതുപോലെ മറ്റാരെങ്കിലുമോ ആയി ഏതെങ്കിലും തരത്തിലുളള പ്രശ്‌നങ്ങള്‍ ഉണ്ടോയെന്നും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. ഒപ്പം ഇവര്‍ക്ക്‌ ഗുളിക നല്‍കിയെന്ന സംശയിക്കുന്ന ആരോഗ്യ പ്രവര്‍ത്തകനെ കണ്ടെത്താന്‍ നാല്‌ സ്‌പെഷ്യല്‍ ടീമുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *