കൊല്‍ക്കത്ത: ഇളവുകളോടെ ലോക്ക് ഡൗണ്‍ ജൂലൈ 15 വരെ നീട്ടീ പശ്ചിമബംഗാള്‍ സര്‍ക്കാര്‍. ജൂലൈ 15 ാം തിയ്യതി വരെ സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ രാവിലെ 10 മുതല്‍ 4 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ശേഷിയുടെ 50 പേര്‍ക്ക് ജോലിക്കെത്താം. സലൂണുകള്‍, പാര്‍ലറുകള്‍ എന്നിവ രാവിലെ 11 നു തുടങ്ങി 6 ന് അടക്കണം. അവിടെയും ശേഷിയുടെ 50 ശതമാനം പേര്‍ക്കേ പ്രവേശനാനുമതിയുളളൂ. മെട്രോ, ലോക്കല്‍ ട്രെയിന്‍ എന്നിവ ഓടില്ല. പൊതുഗതാഗതം 50 ശതമാനം പേരെ വച്ച് പ്രവര്‍ത്തിക്കും. സ്വകാര്യ, ബസ്സ് സര്‍വീസ്, ഓട്ടോറിക്ഷ എന്നിവക്കും 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തനാനുമതിയുണ്ട്.
