കാക്കനാട് : 2 വര്‍ഷമോ അതിൽ കൂടുതലോ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ പെണ്‍മക്കളുടെ വിവാഹത്തിനാണ് സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായം. ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പെട്ടിരിക്കണം. വിവാഹം കഴിഞ്ഞ് ആറുമാസത്തിന് ശേഷവും ഒരു വര്‍ഷത്തിനകവുമായിരിക്കണം. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസിലാണ് നിശ്ചിത മാതൃകയിലുളള അപേക്ഷ നല്‍ കേണ്ടത്. അവസാന തീയതി 2021 ജൂലൈ മാസം 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 – 2425249, 9207270064 എന്ന ഫോണ്‍ നമ്പല്‍ ബന്ധപ്പെടുക
