റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിപ്പൂരില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്‌ പിന്നില്‍ കൊടുവളളി സംഘം.

July 2, 2021 - 2:05 pm

കോഴിക്കോട്‌: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പട്ട്‌ തട്ടിക്കൊണ്ടുപോകലും ലഗേജ്‌ കവര്‍ച്ചയും . രാമനാട്ടുകരയില്‍ അപകടം നടന്ന ദിവസം കൊടുവളളി സംഘാംഗങ്ങള്‍ കരിപ്പൂരിലെത്തിയ ഒരു യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ്‌,മൊബൈല്‍ എന്നിവ കവര്‍ന്നപരാതിയുണ്ട്‌. രാമനാട്ടുകരയിലെ അപകടം നടന്ന അതേദിവസം തന്നെയായിരുന്നു ഈ തട്ടിക്കൊണ്ടുപോകലും ഉണ്ടായത്‌. കൊടുവളളി സംഘത്തെ നിയന്ത്രിച്ചിരുന്ന സൂഫിയന്‍റെ സഹോദരന്‍ ഫിജാസും ഷിഹാബും മറ്റ് രണ്ടുപേരുമാണ്‌ പാലക്കാട്‌ സ്വദേശിയായ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ ലഗേജ്‌ കവര്‍ന്നത്‌. ഇതില്‍ ഫിജാസും ഷിഹാബും റിമാന്‍ഡിലാണ്‌. മറ്റ്‌ രണ്ടുപേര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്‌.

കൊടുവളളി സംഘത്തിന്‍റെ സ്വര്‍ണം തുടര്‍ച്ചയായി അര്‍ജുന്‍ ആയങ്കി അടക്കമുളള ക്വൊട്ടേഷന്‍ സംഘം തട്ടിയെടുക്കുന്നത്‌ പതിവായിരുന്നു. ഇവര്‍ക്കുളള തിരിച്ചടിയാണ്‌ ഈ തട്ടിക്കൊണ്ടുപോകലെന്നാണ്‌ സൂചന. പരാതിക്കാരന്‌ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടായിരുന്നവെന്ന സൂചന പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *