റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: അതിഥിത്തൊഴിലാളികൾക്ക് വാക്സിനേഷൻ നൽകി

July 5, 2021 - 6:38 pm

എറണാകുളം: കുന്നത്തുനാട് മേഖലയിലെ അതിഥിതൊഴിലാളികൾക്കായി ജില്ലാ ഭരണക്കൂടത്തിന്റെ  നേതൃത്വത്തിൽ, തൊഴിൽ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ  കുന്നത്തുനാട്ടിൽ നടന്ന കോവിഡ് വാക്സിനേഷൻ ക്യാമ്പ്  പി.വി. ശ്രീനിജൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ  ദിവസങ്ങളിലായി കളമശ്ശേരി, ആലുവ -എരുമത്തല, പെരുമ്പാവൂർ, എറണാകുളം, പറവൂർ എന്നിവടങ്ങളിൽ ആരംഭിച്ച വാക്സിനേഷൻ ക്യാമ്പുകളിലൂടെ  6500 അതിഥി തൊഴിലാളികൾക് വാക്സിനേഷൻ നൽകി.

അതിഥി തൊഴിലാളികൾക്ക്  കൊവിഡ് വാക്സിന്‍ ലഭ്യമാക്കുന്നതിനായുള്ള മുന്‍ഗണനാ പട്ടികയുള്‍പ്പെടുത്തിയ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി ചേർന്ന് വാക്സിനേഷനുളള ആക്ഷന്‍ പ്ലാന്‍  തയ്യാർ ആകുകയും ആയതിന്റെ ഭാഗമായി വാക്സിനേഷൻ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ലഭ്യതയനുസരിച്ച് മുഴുവൻ തൊഴിലാളികൾക്കും സൗജന്യ വാക്സീന്‍ ഉറപ്പാക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് അറിയിച്ചു.

ഗ്രാമപഞ്ചായത്ത്‌ അംഗം നിസാർ ഇബ്രാഹിം, ജനപ്രതിനിധികൾ, ജില്ല ലേബർ ഓഫീസർ പി.എം. ഫിറോസ്,അസിസ്റ്റന്റ് ലേബർ ഓഫീസർ ജയപ്രകാശ്. കെ.എ, മെഡിക്കൽ ഓഫീസർ ഡോ. മെറിൻ സാറ മാത്യു തുടങ്ങിയവർ പങ്കടുത്തു.
കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന തൊഴിലാളികൾക്കാണ് വാക്സിനേഷന് മുൻഗണന നൽകുന്നത്. ക്യാമ്പുകളിലെത്തുന്ന തൊഴിലാളികൾക്കും സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്സിൻ നൽകുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *