74-ാമത് കാന്‍ ചലച്ചിത്രമേളയിലെ വെര്‍ച്വല്‍ ‘ഇന്ത്യ പവലിയന്‍’ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം FICCI യുമായി ചേര്‍ന്നാണ് പവലിയന്‍ സംഘടിപ്പിക്കുന്നത്.
ഇത്തരത്തില്‍ വിര്‍ച്യുല്‍ ആയി പവലിയനുകള്‍ സംഘടിപ്പിക്കുന്ന രണ്ടാമത്തെ വര്‍ഷമാണിതെന്നും എന്നാല്‍ സര്‍ഗ്ഗാത്മകത, കഴിവുകള്‍, സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെയുള്ള ബിസിനസ്സ് യഥാര്‍ത്ഥമാണെന്നും, ഇന്ത്യ ഇതില്‍ മികച്ചത് വാഗ്ദാനം ചെയ്യുന്നു എന്നും ഉദ്ഘാടനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ ജാവദേക്കര്‍ പറഞ്ഞു. വെര്‍ച്വല്‍ ഇന്ത്യ പവലിയന്‍, സിനിമാ ലോകത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു കൂടിക്കാഴ്ച കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ അന്താരാഷ്ട്ര ചലച്ചിത്ര പ്രവര്‍ത്തകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എല്ലാ അനുമതികളും ഒരുമിച്ച് നല്‍കുമെന്ന് ഉറപ്പുനല്‍കുന്ന ഒരു ഫെസിലിറ്റേഷന്‍ ഓഫീസ് ഞങ്ങള്‍ ഇപ്പോള്‍ തുറന്നു, ‘ അദ്ദേഹം അറിയിച്ചു.
ധാരാളം ഹോളിവുഡ് സിനിമകളുടെ വിഎഫ്എക്‌സ് ആനിമേഷന്‍ ഇന്ത്യയില്‍ ആണ് ചെയ്തതെന്നും ലോക ചിത്രങ്ങളില്‍ ഇന്ത്യയുടെ സംഭാവന വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും ശ്രീ ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
