റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വര്‍ണവിലയില്‍ വര്‍ധന: 5 ദിവസം പവന് കൂടിയത് 520 രൂപ

July 7, 2021 - 11:59 am

മുംബൈ: സ്വര്‍ണവിലയില്‍ വര്‍ധന. അഞ്ചു ദിവസത്തിനിടെ പവന് 520 രൂപയാണു വര്‍ധിച്ചത്. രണ്ടു ദിവസത്തെ ഇടിവേളയ്ക്കു ശേഷം പവന് 80 രൂപ കൂടി 35,520 രൂപയിലും ഗ്രാണിന് 10 രൂപ വര്‍ധിച്ച് 4,440 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. കഴിഞ്ഞയാഴ്ച പവന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 35,000 രേഖപ്പെടുത്തിയിരുന്നു.രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിച്ചത്. ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,800 ഡോളറാണ്. ഡോളറിന്റെ മൂല്യം കുറഞ്ഞതും ഓഹരി വിപണികളുടെ തളര്‍ച്ചയുമാണ് സ്വര്‍ണത്തിനു നേട്ടമായത്. സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ധിച്ചതും വിലയില്‍ പ്രതിഫലിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *