അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: സ്വയംതൊഴിൽ ധനസഹായം; അപേക്ഷിക്കാം

July 7, 2021 - 7:18 pm

ആലപ്പുഴ: സാമൂഹികനീതി വകുപ്പ് ജില്ല പ്രൊബേഷൻ ഓഫീസ് കുറ്റകൃത്യങ്ങൾക്കിരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും (ഭാര്യ/ഭർത്താവ് അവിവാഹിതരായ മകൻ/ മകൾ) കുറ്റകൃത്യങ്ങളിൽപ്പെട്ട് ഗുരുതരമായി പരുക്ക് പറ്റിയവർക്കും സ്വയംതൊഴിൽ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷഫോറം അമ്പലപ്പുഴ താലൂക്ക് ഓഫീസിന് മുൻവശം പ്രവർത്തിക്കുന്ന പ്രൊബേഷൻ ഓഫീസിൽ ലഭിക്കും. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവായിരിക്കണം. കുറ്റകൃത്യം നടന്ന് അഞ്ച് വർഷത്തിനകം അപേക്ഷിക്കണം. ഗുരുതരമായ പരുക്കേറ്റ വ്യക്തിക്കോ മരണപ്പെട്ടയാളുടെ ആശ്രിതരായ ഭാര്യ/ഭർത്താവ്, അവിവാഹിതരായ മക്കൾ എന്നിവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. പ്രൊബേഷൻ കാലാവധി പകുതിയിൽ കൂടുതൽ പൂർത്തിയാക്കിയിട്ടുള്ള പ്രൊബേണർമാർക്കും അപേക്ഷിക്കാം. അവസാന തീയതി ജൂലൈ‍ 15. ഫോൺ: 0477 2238450.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *