ആലപ്പുഴ: വാണിജ്യാടിസ്ഥാനത്തിലുള്ള ആടുവളർത്തൽ പദ്ധതിയിലേക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലനം നേടിയ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മലബാർ ഇനത്തിൽപെട്ട 19 പെണ്ണാടുകളെയും ഒരു മുട്ടനാടിനെയും വാങ്ങാൻ ഒരു ലക്ഷം രൂപയാണ് ധനസഹായം. 2,80,000 രൂപയാണ് അടങ്കൽ തുക. അപേക്ഷകന് കുറഞ്ഞത് 50 സെന്റ് സ്ഥലം ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 17. വിശദവിവരങ്ങൾക്ക് അടുത്തുള്ള മൃഗാശുപത്രി യുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
